സ്പ്രിന്‍ക്ളര്‍ കരാറില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തൽ: കരാറിന് മുന്‍കൈ എടുത്തത് എം. ശിവശങ്കര്‍
തിരുവനന്തപുരം: സ്പ്രിന്‍ക്ളര്‍ കരാറില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തൽ. കരാര്‍ വഴി 1.8ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ളറിന് ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയാേഗിച്ച മാധവന്‍ നമ്പ്യാർ സമിതിയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കരാര്‍ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായെന്നും നിയമവകുപ്പുമായി ആലോചിച്ചിട്ടില്ലെന്നും കരാറിന് മുന്‍കൈ എടുത്തതും ഒപ്പിട്ടതും എം ശിവശങ്കറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 1.8 ലക്ഷംപേരുടെ വിവരങ്ങള്‍ കമ്പനിക്ക് ലഭ്യമായെങ്കിലും ഇതില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒന്നുമില്ലെന്നും പനിപോലുളള സാധാരണ രോഗങ്ങളുടെ വിവരങ്ങള്‍ മാത്രമേ ഉള്ളുവെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിവരചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് നിവലില്‍ സംവിധാനങ്ങള്‍ ഒന്നുമില്ലെന്നും അതിനാല്‍ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനുളള എട്ടിന നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രധാന വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന് സര്‍ക്കാരിന് വിദഗ്ധസമിതി മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്.