Thursday, January 23, 2025
Kerala

പൂന്തുറയിലും പുല്ലുവിളയിലും നിരീക്ഷണം ശക്തം: സമൂഹവ്യാപനത്തെ പ്രതിരോധിക്കാന്‍ കേരളം

തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിറ്റ് ട്രാന്‍സ്മിഷന്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത് കേരളത്തിലാണ്. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമങ്ങളായ പുള്ളുവിളയിലും പൂന്തുറയിലുമാണ് സമൂഹവ്യാപനനം സ്ഥിരീകരിച്ചത്. ഇതോടെ ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഒന്നിലധികം രോഗികള്‍ക്ക് രോഗം എവിടെനിന്ന്‌ ബാധിച്ചുവെന്ന്‌ സ്ഥിരീകരിക്കാനാകാത്തവിധം പകരുന്ന അവസ്ഥ‌യിലാണ് കൊറോണവൈറസ് സമുഹവ്യാപന ഘട്ടത്തിലേക്ക് കടക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് കോവിഡ് ബാധിച്ചു എന്ന് തിരിച്ചറിയാന്‍ തന്നെ സാധിക്കുക.
വിവിധ സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ ഇത്തരം കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് സമൂഹവ്യാപനം ഇല്ലെന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ചില സംസ്ഥാനങ്ങളും ഇതേ വാദം തന്നെയാണ് പിന്തുടരുന്നത്, കേസുകളെ ആഴ്ചകളോളം “കോൺ‌ടാക്റ്റ് അണ്ടർ ട്രേസിംഗ്” എന്ന് തരംതിരിക്കുകയും കമ്മ്യൂണിറ്റി വ്യാപനത്തിന്റെ പശ്ചാത്തലം സംസ്ഥാനത്ത് ഇല്ലെന്നാണ് കര്‍ണാടം പോലുള്ള സംസ്ഥാനങ്ങള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ കേരളം വ്യത്യസ്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. ആളുകൾ ഔദ്യോഗികമായി സമ്മതിക്കുന്നില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, കമ്മ്യൂണിറ്റി വ്യാപനത്തെക്കുറിച്ച് ലജ്ജിക്കേണ്ട കാര്യമില്ലെന്നാണ് ഡോ. മുഹമ്മദ് അഷീല്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് ആർക്കും ആരില്‍ നിന്നും വൈറസ് ബാധിക്കാമെന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കുന്നത്. ജനങ്ങൾക്ക് കൃത്യമായ കാഴ്ചപ്പാട് നൽകുന്നതിലൂടെ ഞങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വലിയൊരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരെ കോണ്‍ടാക്ട് ട്രേസിങിന് വേണ്ടിയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരെയെല്ലാം പ്രതിരോധ നടപടികള്‍ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നുവെന്നതാണ് പ്രധാന മാറ്റമെന്നും മുഹമ്മദ് അഷീല്‍ വ്യക്തമാക്കുന്നു. സമൂഹവ്യാപനം സ്ഥിരീകരിക്കപ്പെട്ട ഇടങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് മര​ണങ്ങള്‍ തടയുന്നതിനാണ്. സമൂഹവ്യാപനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ആ പ്രദേശത്ത് കോണ്‍ടാക്ട ട്രെയ്സിങ്ങും ഉറവിടങ്ങള്‍ തേടിയും പേകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സമൂഹ വ്യാപനം സ്ഥിരീകരിച്ച തീരദേശ ഗ്രാമങ്ങളായ പുല്ലുവില, പൂന്തുറ എന്നിവിടങ്ങളിൽ നൂറോളം അധിക ഡോക്ടർമാരെയും മറ്റ് മെഡിക്കൽ സ്റ്റാഫർമാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, വൈറസ് ബാധിതരായ ആളുകൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരെ സംസ്ഥാനം കൃത്യമായി തരംതിരിച്ചിട്ടുണ്ട്. വീടുകളില്‍ ചെന്ന് അവര്‍ക്ക് കൃത്യമായ പരിശോധന നല്‍കാല്‍ മെഡിക്കല്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍ സംഘത്തിന് നഗരത്തിലേക്ക് മടങ്ങാൻ കഴിയില്ല, സർക്കാർ വാടകയ്‌ക്കെടുത്ത മുറികളിൽ ഗ്രാമങ്ങളില്‍ തന്നെയായിരിക്കും അവര്‍ താമസിക്കുക. നിരീക്ഷണത്തിനായി തീരദേശഗ്രാമങ്ങളെ മൂന്നായി തരംതിരിച്ചു. മുതിര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘത്തിന് പുറമെ നൂറുകണക്കിന്‍ പോലീസുകാരേയും വിന്യസിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പ്രദേശത്ത് ശക്തമായിരുന്നു. ജുലൈ 6 ന് നടപ്പാക്കിയ ലോക്ക് ഡൗണിന് പുറമേയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *