വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു
പ്രതിപക്ഷ നേതാവായി എറണാകുളം പറവൂർ എംഎൽഎ വിഡി സതീശനെ പ്രഖ്യാപിച്ചു. ഏറെ ദിവസത്തെ തർക്കത്തിനും ചർച്ചകൾക്കും പിന്നാലെ ഹൈക്കമാൻഡാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.
പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തലമുറ മാറ്റമെന്ന ആവശ്യം യുവ എംഎൽഎമാർ ശക്തമാക്കിയതോടെ രാഹുൽ ഗാന്ധിയും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു
ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിർത്തണമെന്ന് ഹൈക്കമാൻഡിന് മുന്നിൽ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇത് വിജയിച്ചില്ല.