Thursday, January 9, 2025
Kerala

കണ്ണൂരിനെ കലാപ കേന്ദ്രമാക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; യോഗി ആദിത്യനാഥിനും മറുപടി

 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളാ വിരുദ്ധ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. കേരളത്തിന്റെ മികവ് യുപിയിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ കേരളത്തെ അംഗീകരിച്ചിട്ടുണ്ട്. യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്

രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല. സമാനതകളിൽ ഇല്ലാത്ത വിധം വിവിധ മേഖലകളിൽ കേരളം മുന്നിട്ട് നിൽക്കുയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിലും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചു

നമ്മുടെ നാട് ക്രമസാധാന രംഗത്ത് മികവുറ്റതാണ്, ഇക്കാര്യം നീതി ആയോഗ് കണക്കുകൾ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. സംശയത്തിന് ഇട നൽകാത്തതരത്തിൽ ഇക്കാര്യം വ്യക്തമാണ്. എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നത് അതി ക്രൂരമായ കൊലപാതകം ആയിരുന്നു. കണ്ണൂർ ഒരു കലാപ കേന്ദ്രമല്ല, എന്നാൽ കലാപ കേന്ദ്രം ആക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ ശ്രമങ്ങളെ തടയാൻ കഴിഞ്ഞിട്ടുണ്ട്. തലശ്ശേരിയിലെ കൊലപാതകത്തിൽ അന്വേഷണം നടക്കുകയാണ്, കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *