Saturday, January 4, 2025
Kerala

സംസ്ഥാനത്ത് ഇന്ന് 6753 പേർക്ക് കൊവിഡ്, 19 മരണം; 6108 പേർക്ക് രോഗമുക്തി

ഇന്ന് 6753 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂർ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂർ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസർഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യിൽ നിന്നും വന്ന ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂർ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡൽഹിയിലെ സി.എസ്.ഐ.ആർ. ഐ.ജി.ഐ.ബി.യിൽ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 68 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,057 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 91,48,957 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *