Friday, January 10, 2025
Kerala

ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശ്ശിക; മലങ്കര ഡാമിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

ബില്ലിനത്തിൽ 27 ലക്ഷം രൂപയുടെ കുടിശ്ശിക വന്നതോടെ മലങ്കര ഡാമിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി വിച്ഛേദിച്ചു. എന്നാൽ കെ എസ് ഇ ബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി കുറയ്ക്കണമെന്ന് കരാർ ഉള്ളതായി ജലസേചന വകുപ്പ് പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എസ് ഇ ബിക്ക് കത്ത് നൽകിയിരുന്നു. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ഡാമിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. വിഷയം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും വകുപ്പ് സെക്രട്ടറിയെയും അറിയിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *