നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ കൊക്കയിലേക്ക് വീണു
പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ കൊക്കയിലേക്ക് വീണ. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് ഇന്നലെ രാത്രിയോടെ രക്ഷപ്പെടുത്തിയത്. ഒപ്പം വീണ ഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപിനായി തെരച്ചിൽ തുടരുകയാണ്
സീതാർകുണ്ട് വ്യൂപോയിന്റിൽ നിന്ന് മൂവായിരം അടി താഴ്ചയിലേക്കാണ് ഇരുവരും കാൽവഴുതി വീണത്. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരാണ് ഇരുവരും. നാല് പേരടങ്ങുന്ന സംഘം രണ്ട് ബൈക്കുകളിലായാണ് ഇവിടെ എത്തിയത്. സന്ദീപാണ് ആദ്യം വീണത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രഘുനന്ദനും താഴേക്ക് പതിക്കുകയായിരുന്നു