കോവിഡ് പ്രതിരോധം മാനന്തവാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണം
കോവിഡ് -19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ പരിധിയില്‍ കാല്‍നടയായും വാഹനമുപയോഗിച്ചും വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ക്കുംവെറ്റില മുറുക്കാന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിനുംനിരോധനം ഏര്‍പ്പെടുത്തി. ഇതോടൊപ്പം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നതിനും ഭിക്ഷാടനം നടത്തുന്നതിനും നഗരസഭ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അറിയിച്ചു.