കീം പരീക്ഷാ നടത്തിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
കീം പരീക്ഷാ നടത്തിപ്പിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 88,500 കുട്ടികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം ജില്ലയിലെ 38 സെന്ററുകളിൽ ഒരു സെന്ററിലാണ് ജാഗ്രതാക്കുറവ് ചൂണ്ടിക്കാണിച്ചത്.
ഇന്ന് രോഗബാധയുണ്ടായിരുന്നവർ പരീക്ഷ എഴുതിയത് അവിടെയല്ല. അവർ മറ്റ് സെന്ററുകളിലാണ് പരീക്ഷ എഴുതിയത്. കരമന സെന്ററിൽ പരീക്ഷയെഴുതിയ കുട്ടി പ്രത്യേക മുറിയിലാണ് ഇരുന്നത്. മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടില്ല
തൈക്കാട് പരീക്ഷയെഴുതിയ കുട്ടിക്കൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളെ നിരീക്ഷണത്തിലാക്കും. കോട്ടൺഹില്ലിൽ പരീക്ഷയെഴുതിയ കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.