വ്യാജ സർട്ടിഫിക്കറ്റ്: നിലപാട് കടുപ്പിച്ച് കേരള സർവകലാശാല വിസി
വ്യാജ സെര്ടിസിക്കട്ടെ വിവാദത്തിൽ കർശന നിലപാടുമായി കേരള സർവകലാശാല. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ നിഖിൽ തോമസ് എം.എസ്.എം കോളജിൽ അഡ്മിഷൻ എടുത്തതിൽ ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ വിശദീകരണം നല്കാൻ ആവശ്യപ്പെട്ടതായി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു.
തെറ്റ് ചെയ്താൽ സർവകലാശാല കണ്ടെത്തും. ആര് എന്ത് ചെയ്താലും കർശന നടപടി എടുക്കും.കേരള യൂണിവേഴ്സിറ്റിയുടെ താകീത് ആണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. ഇനി ഉള്ള എല്ലാ അഡ്മിഷന്റെയും രേഖകളും സർവകലാശാലക്ക് അയക്കുമ്പോൾ പ്രിൻസിപ്പൽ വേരിഫൈ ചെയ്യണം. അഡ്മിഷനുകളിൽ മുഴുവൻ ഉത്തരവാദിത്വവും പ്രിന്സിപ്പലിനായിരിക്കും എന്നും വിസി കൂട്ടിച്ചേർത്തു.
കെഎസ്‌യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിച്ചത് എന്ന് വിസി വ്യക്തമാക്കിയത്. ഔദ്യോഗികമായി പരാതിയും ലഭിച്ചിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കേരള സർവകലാശാല അറിയിച്ചിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റലെ ഒപ്പ്,സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. അൻസിനിലിനെതിരെയും നടപടി എടുക്കാൻ സർവകലാശാല ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡിജിപിക്ക് സർവകാല പരീക്ഷ കൺട്രോളർ പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്.
എന്നാൽ, വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ ട്വന്റിഫോറിനോട് പ്രതികരണം നടത്തി. തന്റെ പേരിൽ ആരോപിക്കപ്പെടുപ്പെടുന്ന സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നും ആ സർട്ടിഫിക്കറ്റ് കണ്ടിട്ട് പോലുമില്ലെന്നും അൻസിൽ ട്വന്റിഫോറിനോട് പറഞ്ഞു.