പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഇടുക്കിയില്‍ അന്ധവിദ്യാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ സ്‌കൂള്‍ ജീവനക്കാരന്‍ ലൈംഗിക അതിക്രമം നടത്തിയ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ശശികുമാര്‍ എന്ന പ്രിന്‍സിപ്പലാണ് അറസ്റ്റിലായിരിക്കുന്നത്.
സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് കാലങ്ങളായി പീഡിപ്പിച്ചുവെന്ന പരാതി മറച്ചുവച്ചതാണ് കുറ്റം.തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.