Monday, January 6, 2025
Kerala

തിരുവനന്തപുരത്ത് ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ പീഡനം; വീട്ടിലെ സഹായിയായ 65കാരൻ അറസ്റ്റിൽ

തിരുവനന്തപുരം മുരുക്കുംപുഴയിൽ സഹോദരിമാരായ ബാലികമാരെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെയാണ് 65കാരനായ വിക്രമൻ പീഡിപ്പിച്ചത്.

അമ്മ വിദേശത്ത് ആയതിനാൽ കുട്ടികൾ മുത്തശ്ശിക്കൊപ്പം വാടക വീട്ടിലാണ് നിൽക്കുന്നത്. ഈ വീട്ടിലെ സഹായി ആണ് വിക്രമൻ. വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കുട്ടികൾ വിവരം അയൽക്കാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *