എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഡൽഹിയിലാണ് നിലവിൽ. ഇതേ തുടർന്ന് എംപി ഐസോലേഷനിൽ പ്രവേശിച്ചു. മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.