ഓണക്കിറ്റിലെ ക്രമക്കേട് കണ്ടെത്താന്‍ ‘ഓപറേഷന്‍ ക്ലീന്‍ കിറ്റ്’ റെയ്ഡുമായി വിജിലന്‍സ്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജലന്‍സ് പരിശോധന. ഓപറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് പരിശോധന നടത്തിയത്.. റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. കണ്ണുരില്‍ വിവിധ ഇടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണു വിവരം.