എറണാകുളത്ത് ജാഗ്രത; കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകൾ ഉൾപ്പെടെയാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 48, 35 വാർഡുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിൽ 35-ാം വാർഡ് മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്. എടത്തല ഗ്രാമപഞ്ചായത്തിലെ 4,14 വാർഡുകൾ, കാലടി 8, കുമ്പളം 2, ചെങ്ങമനാട് 11, മലയാറ്റൂർ-നീലേശ്വരം 17 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി.
എറണാകുളം ജില്ലയിൽ ഇന്നലെ 98 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.