Thursday, October 17, 2024
Kerala

വീടുകളിൽ കൊവിഡ് പരിശോധന ആന്റിജൻ കിറ്റുപയോഗിച്ച് നടത്താൻ ഐസിഎംആർ അനുമതി

 

കൊവിഡ് പരിശോധന ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് വീടുകളിൽ നടത്തുന്നതിന് ഐസിഎംആറിന്റെ അനുമതി. ഇതിനായി ടെസ്റ്റ് കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കും. പരിശോധാന രീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

രോഗലക്ഷണങ്ങൾ ഉള്ളവർക്കും രോഗികളുമായി സമ്പർക്കമുണ്ടായവർക്കും വീട്ടിൽ പരിശോധന നടത്താം. പരിശോധനയിൽ പോസിറ്റീവാകുന്നവരെ കൊവിഡ് പോസിറ്റീവായി കണക്കാക്കും. ഇവർക്ക് വീണ്ടും പരിശോധന നടത്തേണ്ട കാര്യമില്ല.

പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഇവർ സ്ഥിരീകരണത്തിന് ആർടിപിസിആർ പരിശോധന കൂടി നടത്തണം. ആപ്പിൽ നിർദേശിച്ചതുപ്രകാരമായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും.

Leave a Reply

Your email address will not be published.