ചാവക്കാട് യുവാവും യുവതിയും കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; വീണത് മറ്റൊരു കെട്ടിടത്തിൽ
തൃശ്ശൂർ ചാവക്കാട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവും യുവതിയും വീണത് മറ്റൊരു കെട്ടിടത്തിന് മുകളിൽ. ഇരുവർക്കും സാരമായി പരുക്കേറ്റു. ഫയർ ഫോഴ്‌സും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ വീണുകിടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എത്തിച്ചത്.
23 വയസ്സുള്ള അക്ഷിത്, 18 വയസ്സുള്ള സ്മിന എന്നിവരാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരസഭാ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഇവർ വീണത് താഴെ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്കാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമാണ്