യാത്രകൾക്ക് വിരാമം: ചായക്കട വരുമാനം കൊണ്ട് ഭാര്യയുമായി ലോകം ചുറ്റാൻ ഇനി വിജയനില്ല
ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യയുമൊന്നിച്ച് ലോകരാഷ്ട്രങ്ങളിൽ സഞ്ചാരം നടത്തിയ വിജയൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ കഴിഞ്ഞ 27 വർഷമായി ശ്രീ ബാലാജി എന്ന പേരിൽ ഹോട്ടൽ നടത്തി വരികയായിരുന്നു
16 വർഷത്തോളം നീണ്ടുനിന്ന ലോകസഞ്ചാരത്തിനിടെ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെയാണ് വിദേശയാത്രകൾക്ക് തുടക്കമാകുന്നത്. കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിലേക്ക് പോയി വന്നിരുന്നു. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല