ഇനി ഫുട്‌ബോൾ പൂരം: ഐഎസ്എൽ എട്ടാം സീസണ് തുടക്കം, ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണ് ഇന്ന് തുടക്കം. ഗോവയിൽ രാത്രി ഏഴരക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സും-എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ലീഗിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് പരസ്പരം മാറ്റുരക്കുന്നത്.
മൂന്ന് തവണ ചാമ്പ്യൻമാരായ ടീമാണ് എ ടി കെ മോഹൻബഗാൻ. രണ്ട് തവണ ഫൈനലിലെത്തിയിട്ടും കപ്പ് കിട്ടാതെ നിരാശരായി മടങ്ങിയ ചരിത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനുള്ളത്. പരിചയ സമ്പന്നനായ അന്റോണിയോ ഹബാസാണ് എ ടി കെയുടെ പരിശീലകൻ. ഇവാൻ വുമോമനോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ
കഴിഞ്ഞ തവണ പത്താം സ്ഥാനത്ത് ആയതിന്റെ നാണക്കേട് മറികടക്കുകയെന്ന ലക്ഷ്യമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആറ് വിദേശതാരങ്ങൾ ഇത്തവണ ടീമിലുണ്ട്. ഇരു ടീമുകളും ഇതുവരെ 14 മത്സരങ്ങൾ നേർക്കുനേർ വന്നു. അഞ്ച് വിജയം കൊൽക്കത്തക്കും നാല് വിജയം ബ്ലാസ്റ്റേഴ്‌സിനുമുണ്ട്. അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു.