ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: ഭാര്യ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി.മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നിൽ ആണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞി മുഹമദ് ആണ് മരിച്ചത്.ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ബുധനാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കറി കത്തി കൊണ്ട് നഫീസ ഭർത്താവ് മുഹമ്മദിനെ കുത്തിയതായാണ് പ്രാഥമിക വിവരം.
ബഹളം കേട്ട് എത്തിയ അയൽവാസികൾ എത്തിയ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെട്ടു. 65 വയസ്സായിരുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോലിസ് സംഭവസ്ഥലതെത്തി പരിശോധന തുടരുകയാണ്.