Saturday, October 19, 2024
Kerala

ഇന്ത്യൻ റെയിൽവെ ആക്രി വിറ്റ് നേടിയത് 2,500 കോടി രൂപ

ആക്രി വില്പനയിലൂടെ ഇന്ത്യൻ റെയിൽവെ നേടിയത് കോടികൾ. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2,582 കോടി രൂപയാണ് ഇന്ത്യൻ റെയിൽവേ ഇതിലൂടെ സമ്പാദിച്ചിരിക്കുന്നത്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയിൽവെ വ്യക്തമാക്കി. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവെ സമ്പാദിച്ചത്.

4,400 കോടി രൂപ വരുമാനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. 3,60,732 മില്ല്യൺ ടൺ ആക്രികളാണ് 2021-22 ൽ വിൽപ്പന നടത്തിയത്. 2022-23 ൽ ഇത് 3,93,421 മെട്രിക് ടണായി ഉയർന്നു. 2022 സെപ്തംബർ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്. 2022-23ൽ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.

ആക്രി സാമഗ്രികൾ സമാഹരിച്ച് പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഇ-ലേലത്തിലൂടെയാണ് സാധനങ്ങൾ വിൽപന നടത്തിയതെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഉപയോഗയോഗ്യമല്ലാത്ത റെയിൽവേ മെറ്റീരിയലുകളുടെ ഉൽപ്പാദനവും വിൽപ്പനയും ഒരു തുടർച്ചയായ നടത്താറുണ്ട്. നിർമ്മാണ പദ്ധതികളിലും ഗേജ് കൺവേർഷൻ പ്രോജക്റ്റുകളിലുമാണ് സാധാരണ ആക്രി സാധനങ്ങൾ കൂടുതലായി കാണുന്നത്. ഇന്ത്യൻ റെയിൽവേയുടെ കോഡൽ വ്യവസ്ഥകൾ അനുസരിച്ചാണ് ഇവ നീക്കം ചെയ്യുന്നത്.

Leave a Reply

Your email address will not be published.