അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്കാരം ഇന്ന്
അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു ഇന്നലെ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. കടവന്ത്രയിലെ കെ.പി വള്ളുവൻ റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. കെ.എം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ നേരത്തെ അനുശോചനം അറിയിച്ചിരുന്നു.