സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റ് പി ആർ ഡി ചേമ്പറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17 നാണ് നടന്നത്. മൂല്യനിര്‍ണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‌കോര്‍ മേയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.
യോഗ്യത പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.