നീറ്റു പരീക്ഷയുടെ വിജയശതമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്
കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) കേരളത്തിന് അഭിമാനമായി കോഴിക്കോട് സ്വദേശി ആയിഷ. കേരളത്തില്‍ ഒന്നാമതായാണ് ആയിഷ നീറ്റില്‍ വിജയിച്ചത്. ദേശീയ തലത്തില്‍ 12ാം റാങ്കും ഒബിസി വിഭാഗതത്തില്‍ രണ്ടാം റാങ്കുമാണ് ആയിഷ നേടിയത്. 720 ല്‍ 710 മാര്‍ക്കാണ് ആയിഷ സ്വന്തമാക്കിയത്.
നീറ്റ് എഴുതിയവരില്‍ ആദ്യ അമ്പതാമത് റാങ്കിങ്ങില്‍ മൂന്ന് മലയാളികള്‍ ഇടം നേടി. പാലാക്കാട് നെന്മാറ സ്വദേശി എ ലുലു(22), കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി സനീഷ് അഹമ്മദ്(25), തിരുവല്ല സ്വദേശി ഫിലിമോന്‍ കുര്യാക്കോസ്(50) എന്നിവരാണ് ഇടം നേടിയ മലയാളി വിദ്യാര്‍ത്ഥികള്‍.
ആകെ 13,66,945 വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്.
ഇതില്‍ 7,71,500 പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടു. വിജയശതമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ് നല്‍ക്കുന്നത്.