കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
മലപ്പുറം: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് തരിശ് കുണ്ടോട സ്വദേശി വാടിയില്‍ ഷാജി (42) ആണ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ തിരികെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാനുള്ള പരിശ്രമത്തിനിടയില്‍ കാട്ടുപോത്ത് തിരിഞ്ഞ് നിന്ന് ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ടുള്ള കുത്തേറ്റ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് മക്കളുമുള്ള ഷാജി ലോക് ഡൗണിനു തൊട്ട് മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്.