കരയിൽ പ്രവേശിച്ച ടൗട്ടെയുടെ ശക്തി കുറയുന്നു; വടക്കൻ കേരളത്തിൽ ഇന്നും മഴ
ഗുജറാത്ത് കര തൊട്ട ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഇന്നലെ രാത്രി 9 മണിയോടെ കരയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അതീവ്രാവസ്ഥയിൽ നിന്ന് ടൗട്ടേ തീവ്രാവസ്ഥയിലേക്ക് മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്
സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി തുടരുകയാണ്. അതേസമയം കനത്ത മഴയിൽ മഹാരാഷ്ട്രയിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു