സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു
സിപിഎം വെസ്റ്റ് ബംഗാൾ സംസ്ഥാന സെക്രട്ടറിയായി പിബി അംഗം മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. മുസഫർ അഹമ്മദിന് ശേഷം പാർട്ടിയുടെ സെക്രട്ടറി പദത്തിലെത്തുന്ന ആദ്യ ന്യൂനപക്ഷ നേതാവാണ് മുഹമ്മദ് സലീം. സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ പുതുമുഖത്തെ പരിഗണിച്ചാണ് മുഹമ്മദ് സലീമിന് അവസരമായത്
സൂര്യകാന്ത് മിശ്രക്ക് ശേഷം സെക്രട്ടറി പദത്തിൽ എത്താൻ ശ്രീതിബ് ഭട്ടാചാര്യ, സുജൻ ചക്രബർത്തി തുടങ്ങിയ നേതാക്കളും രംഗത്തുണ്ടായിരുന്നു. അതേസമയം ബ്രാഹ്മിൺ മുഖത്തേക്കാൾ ന്യൂനപക്ഷ മുഖമായിരിക്കും നല്ലതെന്ന പോളിറ്റ് ബ്യൂറോയുടെ തീരുമാനമാണ് മുഹമ്മദ് സലീമിനെ സെക്രട്ടറിയായി നിശ്ചയിച്ചത്
79 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതിൽ 14 പേർ വനിതകളാണ്. നിരവധി പുതുമുഖങ്ങളും കമ്മിറ്റിയിൽ ഇടം നേടി.