പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് പരാതി; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും നൂറോളം പേർക്കുമെതിരെ കേസ്
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെ പൊലീസ് കേസ്. ആര്‍എസ്എസ് മുൻ ജില്ലാ കാര്യവാഹക് ബിജു നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. സി പി എം പ്രവർത്തകരായ സിബിന്‍, ജിതിന്‍, പ്രിയേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേർക്കുമെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ജൂലായ് 11ന് നടന്ന പ്രകടനമാണ് കേസിന്നാധാരം.