സിവിക് ചന്ദ്രൻ കേസ്: കോടതി ഉത്തരവ് നിയമപരമല്ല എന്ന് ലോയേഴ്സ് യൂണിയൻ, ഹൈക്കോടതി സ്വമേധയാ പരിശോധിക്കണം
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ചു കൊണ്ടോ ഉത്തരവ് നൽകുവാൻ കോടതികൾക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക പീഡനക്കേസുകളിൽ അതിജീവിതയുടെ മേൽവിലാസം അടക്കമുള്ളവ വെളിപ്പെടുത്താനോ, ആക്ഷേപകരമായി പരാമർശിക്കാനോ ഈ അധികാരം വിനിയോഗിക്കപ്പെടുന്നത് തികച്ചും നിർഭാഗ്യകരമാണെന്ന് ലോയേഴ്സ് യൂണിയൻ വ്യക്തമാക്കി.