കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം; മന്ത്രി ശിവൻകുട്ടിയുടെ അറിവോടെ; കെ എസ് യു
കാട്ടാക്കട കോളജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം മന്ത്രി ശിവൻകുട്ടിയുടെ അറിവോടെയെന്ന് കെ എസ് യു ആരോപണം. ആൾ മാറാട്ടത്തെ കുറിച്ച് മന്ത്രി രണ്ട് ദിവസം മുന്നേ അറിഞ്ഞിരുന്നു. അനുകൂലമായാണോ പ്രതികൂലമായാണോ മന്ത്രി ഇടപെട്ടതെന്ന് വ്യക്തമാക്കണം.
സിപിഐഎം നേതാക്കളുടെ അറിവോടെയാണ് പരിപാടി നടന്നതെന്ന് കെഎസ്‌യു വ്യക്തമാക്കി. വിഷയത്തിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ പറഞ്ഞു.
അതേസമയം കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യുയുസി തെരഞ്ഞെടുപ്പിലെ ആൾ മാറാട്ടത്തിൽ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടാൻ കേരള സർവ്വകലാശാല. സംഭവത്തിൽ കെഎസ് യു ഡിജിപ്പിക്ക് പരാതി നൽകി. യുയുസി ആയി ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേർ കോളജിൽ നിന്ന് സർവ്വകലാശാലക്ക് കൈമാറി എന്നതാണ് പരാതി. മത്സരിക്കാത്ത വിശാഖിനെ യുയുസി ആക്കി എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.