ഇ ഡിയെ വെറുതെ വിടില്ല: ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീലിന് സർക്കാർ
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീലിന് പോകാൻ സാധ്യത. നിയമവിദഗ്ധരുമായി സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചു.
എന്തെങ്കിലും പരാതി ബാക്കിയുണ്ടെങ്കിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിചാരണ കോടതിയുടെ ഇടപെടലിൽ സർക്കാരിന് ആശങ്കയുണ്ട്. ഇതാണ് അപ്പീൽ പോകുന്ന കാര്യം ആലോചിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മേൽ ഇ ഡി സമ്മർദം ചെലുത്തിയതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.