തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേർക്ക് പരുക്ക്
തൃശ്ശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന മൂന്ന് ആനകളിൽ ഒന്നിടിഞ്ഞ് മറ്റൊന്നിനെ കുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മന്ദാരം കടവിലായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായ ആളുകൾ ചിതറിയോടി. ഓടുന്നതിനിടെ വീണ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു
എന്നാൽ ആനകൾ പെട്ടെന്ന് ശാന്തരായതോടെ വലിയ അപകടം ഒഴിവായി. ആന മറ്റൊരാനയെ കുത്തിമാറ്റാൻ ശ്രമിച്ചതോടെ മറ്റ് രണ്ടാനകളും പരിഭ്രാന്തരാകുകയായിരുന്നു. സംഭവത്തിൽ നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പനേരം വൈകി.