Sunday, January 5, 2025
Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിങ്കളും ചൊവ്വയും 12 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.
ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും.മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴിയുടെ സഞ്ചാരമാണ് നിലവിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.

ചൊവ്വാഴ്ച്ചയോടെബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിച്ച് ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലെ മഴയ്ക്ക് ഇത് കാരണമാകും.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *