Wednesday, April 16, 2025
Kerala

കനത്ത മഴ: മലമ്പുഴ ഡാംതുറന്നു

പാലക്കാട്: കനത്ത മഴയില്‍ ജലിനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാംതുറന്നു. ഡാം തുറന്നതിന്റെ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

ജില്ലയിലെ മറ്റ് ഡാമുകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകള്‍ ഇന്നലെ തന്നെ തുറന്നിരുന്നു. വൃക്ഷങ്ങള്‍ കടപുഴകിയതിനാല്‍ സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *