Thursday, October 17, 2024
Kerala

നവംബറിൽ തന്നെ മന്ത്രിസഭാ പുനഃസംഘടന; കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തള്ളാതെ എംവി ഗോവിന്ദൻ

മുൻ ധാരണ പ്രകാരം മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമ സൃഷ്‌ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും.

സോളാര്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെയും പേരുകള്‍ വലിച്ചിടുന്നത് അടിസ്ഥാനമില്ലാതെയെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ യുഡിഎഫിന് വാക്കൗട്ടും ഇല്ല എതിരായിട്ടോ അനുകൂലമായിട്ടോ ഒന്നും പറയാനുമില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.കെ മുരളീധരന്റെ പരിഹാസം സ്വയം പരിശോധിച്ചാൽ നന്നാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published.