മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ്
മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് അനുവദിച്ചു.റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസാണ് നൽകിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോർട്ടെന്ന് പഞ്ചായത്ത് രേഖകളിൽ രേഖപ്പെടുത്തിയത് ക്ലറിക്കൽ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കിൽ അടക്കം മാത്യു കുഴൽനാടന് ഇളവ് ലഭിക്കും.
മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്ന മാത്യു കുഴൽനാടനെതിരെ സിപിഐഎം ആയുധമാക്കിയത് ഈ റിസോർട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു. മാർച്ച് 31 ന് ഹോം സ്റ്റേ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു.
കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഐഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.