അതൊരു മര്യാദയാണ്; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ
സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് കെ ബി ഗണേഷ്‌കുമാർ. പാർലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേഷ്‌കുമാർ പറഞ്ഞു. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ്
സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. ഉദ്യോഗസ്ഥർ മനസ്സിൽ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേഷ്‌കുമാർ പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിനെ ഞാൻ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ട്. വി എസ്, എകെ ആന്റണി തുടങ്ങി മുതിർന്ന രാഷ്ട്രീയ നേതാക്കളെയും ബഹുമാനിക്കണം. അവർക്കിപ്പോൾ പദവിയുണ്ടോയെന്ന് നോക്കേണ്ട. സുരേഷ് ഗോപി ഏത് പാർട്ടിയാണെന്നൊക്കെയുള്ള കാര്യം അവിടെ നിൽക്കട്ടെ. അദ്ദേഹം എംപിയെന്ന പദവിയിൽ ഇരിക്കുമ്പോൾ അത് മാനിക്കണമെന്നും ഗണേഷ് പറഞ്ഞു.