Saturday, January 11, 2025
Kerala

സെൻട്രൽ ജയിലിലേക്ക് പ്രതികളുമായി പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു, എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്. പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെ പൊലീസുകാര്‍ സഞ്ചരിച്ച ബസ് ഇന്നോവയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *