കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് തുടരും
ബെംഗളുരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി. ബിനീഷ് കേസില്‍ നാലാം പ്രതിയായി തുടരും. ഇഡി കേസുകൾ പരിഗണിക്കുന്ന ബെംഗളുരുവിലെ 34–ാം സിറ്റി സെഷന്‍സ് ആന്‍ഡ് സിവില്‍ കോടതിയാണ് വിശദമായ വാദം കേട്ടതിനുശേഷം അപേക്ഷ തള്ളിയത്.
എന്തുകൊണ്ട് ഈ കേസില്‍ പ്രതിയായ ബിനീഷിനെ ഒഴിവാക്കാനാകില്ലെന്ന് കാരണങ്ങള്‍ നിരത്തി ജസ്റ്റിസ് എച്ച്എ മോഹന്‍ വിശദീകരിച്ചു. യാതൊരു രേഖയുമില്ലാതെയാണ് ബിനീഷ് അനൂപ് മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയത്. അയാള്‍ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാന്‍ ബിനീഷ് ശ്രമിച്ചില്ല. ബിനീഷും മുഹമ്മദ് അനൂപും ഒരുവനിതാ സുഹൃത്തിനും മറ്റുരണ്ടുപേര്‍ക്കുമൊപ്പം പാര്‍ട്ടിയില്‍ കൊക്കെയിന്‍ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ടെന്നും ജഡ്ജി പറഞ്ഞു.
2020-ലാണ് ബിനീഷ് കോടിയേരിയെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദാണ്. നാലാം പ്രതിയായിരുന്നു ബിനീഷ്.