എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. അപകടത്തിൽ പരുക്കേറ്റ് എത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ് ഡോക്ടറെ ആക്രമിച്ചത്
ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഡോയലിനെ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.