തിരുവനന്തപുരത്തെ മെഗാ തിരുവാതിര: സഖാക്കളോട് ക്ഷമ ചോദിച്ച് സംഘാടക സമിതി
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയതിൽ ക്ഷമ ചോദിച്ച് സംഘാടകർ. തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നുവെന്ന് സംഘാടക സമിതി കൺവീനർ എസ് അജയൻ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുന്ന സമയത്താണ് അജയൻ ക്ഷമാപണം നടത്തിയത്
ഇടുക്കിയിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപ യാത്ര നടക്കുന്ന സമയത്താണ് തിരുവാതിര നടന്നത്. ആഘോഷപൂർവം ഇത്തരമൊരു പരിപാടി നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കൂടാതെ പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള വരികളും വിമർശിക്കപ്പെട്ടു