മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി
മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി.
പൂത്തുറ സ്വദേശി അലക്‌സാണ്ടറാണ് മത്സ്യബന്ധന വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണത്. ഈ മാസം ആറാം തീയതിയും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വള്ളത്തില്‍ 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലായിരുന്നു. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു.