സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവില
തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയും ചെറിയ ഉള്ളിയും ഉള്‍പ്പെടെ പച്ചക്കറികള്‍ക്കും മറ്റ് ചില നിത്യോപയോഗസാധനങ്ങള്‍ക്കും തീവില. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഭക്ഷ്യോത്പ്പന്നങ്ങള്‍ക്കെല്ലാം
കഴിഞ്ഞ ഒരാഴ്ചയായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കര്‍ഷക സമരം കേരളത്തില്‍ ആദ്യമായി ബാധിച്ചിരിക്കുന്നത് ഉള്ളി വിപണിയെയാണ്. സവാളയ്ക്കും ചെറിയ ഉള്ളിയ്ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വരെ 40 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് ഇന്നലെ 65 രൂപയാണ് വില. ചെറിയ ഉള്ളിക്കാണ് വില അമിതമായി ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വരെ 100 രൂപയ്ക്കു താഴെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളി ഇപ്പോള്‍ 136 രൂപയ്ക്കാണ് വില്‍ക്കുന്നത്.
വെളുത്തുള്ളിയുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വെളുത്തുള്ളി കേരളത്തിലേയ്ക്കെത്തുന്നത്. ഇവിടങ്ങളില്‍ ഉത്പ്പാദനം കുറവായതാണ് വിലവര്‍ദ്ധനവിന് കാരണം. 90 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 125 രൂപയാണ് മൊത്തവില. കടകളിലെത്തുമ്പോള്‍ ചില്ലറ വില്പന വില 130-140 രൂപയെങ്കിലും നല്‍കേണ്ടി വരും.