പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു
പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിൻ കാട്ടാനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇതിൽ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസുള്ള ഒരു പിടിയാനയാണ് ഇത്. ഇവിടെ മുൻപും നിരവധി തവണ കാട്ടാന അപകടത്തിൽ പെട്ടിട്ടുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യ ഘട്ടത്തിൽ അവിടേക്ക് എത്താനായില്ല. ഇപ്പോൾ ഉദ്യോഗസ്ഥർ എത്തി നടപടികൾ സ്വീകരിക്കുകയാണ്.