ഇടക്കൊച്ചിയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
ഇടക്കൊച്ചിയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. തിരുവനന്തപുരം വെള്ളായണി സ്വദേശി നിധിൻ ജയനെയാണ് (23) കാണാതായത്. രാവിലെ 7.15 ഓടെയാണ് നിധിനും സുഹൃത്തും സഞ്ചരിച്ച വളളം മറിഞ്ഞത് . സുഹൃത്ത് ഇടക്കൊച്ചി ഭാഗത്തേക്ക് നീന്തി കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശി ഗോഡ്വിനാണ് രക്ഷപ്പെട്ടത്.
വിവാഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ ഇവർ റിസോർട്ടിൽ താമസിക്കുകയായിരുന്നു. രാവിലെ വള്ളത്തിൽ കാഴ്ച കാണാൻ ഇറങ്ങവെയാണ് അപകടം ഉണ്ടായത്. നിധിനായുള്ള തെരച്ചിൽ തുടരുന്നു.