പാലക്കാട് ആലത്തൂരിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു; അപകടമുണ്ടായത് അഴ കെട്ടുന്നതിനിടെ
പാലക്കാട് ആലത്തൂരിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലുമിനിയം കമ്പി ഉപയോഗിച്ച് അഴ കെട്ടുന്നതിനിടെ ഇലക്ട്രിക് വയറിൽ തട്ടി ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞു കിടക്കുന്നതിനാൽ താത്കാലികമായി കെട്ടിയ ഷെഡ്ഡിലാണ് ഇവർ താമസിക്കുന്നത്. ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിച്ച വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു.