Saturday, October 19, 2024
Kerala

ട്രാൻസ്ജെൻഡർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ

ട്രാൻസ്ജെൻഡർമാർക്ക് അവരുടെ ആഗ്രഹപ്രകാരം സ്ത്രീയോ-പുരുഷനോ ആക്കുന്നതിനുള്ള ശസ്ത്രക്രിയക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിദഗ്ധ ഡോക്ടർമാരുടെ സേവനം കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രികളിൽ ഒരുക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

ശസ്ത്രക്രിയ സൗജന്യമാക്കുന്ന കാര്യം മെഡിക്കൽ കോളജ് തലത്തിൽ മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ലെന്ന് ആരോഗ്യ ഡയറക്ടർ അറിയിച്ചു. ഇതിനുള്ള ഫണ്ട് ലഭ്യമാക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും ഉത്തരവ് നൽകി. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ സെപ്റ്റംബർ 12ന് അകം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

കോട്ടയം മെഡിക്കൽ കോളജിൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ ട്രാൻസ്ജെൻഡർ ക്ലിനിക്ക് പ്രവർത്തന രഹിതമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കോട്ടയം മെഡിക്കൽ കോളജിലെ ഡെർമറ്റോളജി, സൈക്യാട്രി, പ്ലാസ്റ്റിക് സർജറി, എന്റോ ക്രൈനോളജി വിഭാഗം ഡോക്ടർമാർ ട്രാൻസ്ജെൻഡർമാർക്ക് ആവശ്യമായ പരിശോധനകൾ നടത്താറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published.