Sunday, January 5, 2025
Kerala

സാംപിൾ സർവേയ്ക്ക് സ്റ്റേ ഇല്ല; എൻഎസ്എസിന്റെ ആവശ്യം ഹൈക്കോടതി തള്ളി

 

കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാംപിൾ സർവ്വേ തുടരാമെന്ന് ഹൈക്കോടതി . സമഗ്ര സർവെ നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശ. ഇത് സംബന്ധിച്ച റിപോർട്ട് ജനുവരി 31 ന് മുമ്പ് കോടതിയിൽ സമർപ്പിക്കണമെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും.

എ വി രാമകൃഷ്ണ പിള്ള കമ്മീഷൻ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സാംപിൾ സർവേക്കെതിരെ എൻ എസ് എസ്ന ൽകിയ ഹർജി പരി​ഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *