അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് കുട്ടി മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
അമ്മയും കുഞ്ഞും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് കുട്ടി മരിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിലാണ് സംഭവം. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. 8 വയസ്സ് ആയിരുന്നു. അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊട്ടാരക്കര – പുത്തൂർ റോഡിൽ കോട്ടാത്തലയിൽ രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സിദ്ധാർഥ് തിരുവന്തപുരം എസ്എടിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ ആണ് മരിച്ചത്. പുത്തൂർ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കുള്ള റോഡിലായിരുന്നു അപകടം.