Monday, January 6, 2025
Kerala

അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടു; 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കും

 

അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടു. അടുത്ത 24 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കും. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്രന്യൂനമർദമായി മാറും. ഞായറാഴ്ചയോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി

സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *